എം സ്വരാജ് ഡിവൈഎഫ്‌ഐ പ്രസിഡന്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ അഴിച്ചുപണി. നിലവിലെ പ്രസിഡന്റ് എംബി രാജേഷ് എംപി സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ എം.സ്വരാജ് ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റാകും. ടി.വി രാജേഷ് സെക്രട്ടറി സ്ഥാനത്തു തുടരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണു തീരുമാനം.
നേതൃത്വത്തെ തിരഞ്ഞെടുക്കുമ്പോള്‍ 40 വയസ് എന്ന പ്രായപരിധി കൃത്യമായി പാലിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍, പാര്‍ലമെന്റംഗം കൂടിയായ മുന്‍ സംസ്ഥാന പ്രസിഡന്റ് എം.ബി രാജേഷ് സ്ഥാനം ഒഴിയുന്നതോടെയാണ് എം.സ്വരാജ് സ്ഥാനമേല്‍ക്കുന്നത്.
ഔദ്യോഗിക പക്ഷ നേതാവയ സ്വരാജ് മലപ്പുറം സ്വദേശിയാണ്. കേരളത്തിലെ മാധ്യമങ്ങളുമായുണ്ടായ പിതൃശൂന്യ പ്രസ്താവന വിവാദത്തിന്റെ കേന്ദ്രമായിരുന്നു സ്വരാജ്. രാജേഷ് സ്ഥാനമൊഴിയുന്നതോടെ മലബാര്‍ മേഖലയില്‍ നിന്നുള്ളയാളെ തന്നെ സംഘടനാ നേതൃത്വത്തില്‍ എത്തിക്കാന്‍ ഔദ്യോഗികപക്ഷം ശ്രമം നടത്തിയിരുന്നു.












Click it and Unblock the Notifications