വാളകം സംഭവം; അധ്യാപകന്‍ അബോധാവസ്ഥയില്‍ത്തന്നെ

രാഷ്ട്രീയ നേതാക്കള്‍ മുതല്‍ കൃഷ്ണകുമാറിന്റെ സുഹൃത്തുക്കള്‍ വരെയുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. വാളകം സ്‌കൂളിലെ അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും മൊഴിയെടുപ്പ് ആരംഭിച്ചു.
അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 105 ജീവനക്കാരാണു സ്‌കൂളിലുള്ളത്. ഇവരില്‍ ഏഴുപേരില്‍ നിന്നും വെള്ളിയാഴ്ച മൊഴിയെടുത്തു. ഏറെ അടുപ്പമുള്ള സഹപ്രവര്‍ത്തകനെ പൊലീസ് ചോദ്യംചെയ്യുന്നുണ്ടെന്നാണ് സൂചന.
കൃഷ്ണകുമാറിന്റെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പെന്നാണു വിവരം. സംഭവദിവസം ഒട്ടേറെ സഹാധ്യാപകര്‍ കൃഷ്ണകുമാറിനെ ഫോണില്‍ വിളിച്ചിരുന്നു. അന്നു സ്‌കൂളിലെത്തിയവരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു.
അതേസമയം സംഭവത്തില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയില്‍ സംശയമുണ്ടെന്ന് കൃഷ്ണകുമാറിന്റെ കുടുംബം ആരോപിച്ചു.
സംഭവദിവസം കടയ്ക്കലിലും നിലമേലിലും കൃഷ്ണകുമാര്‍ പോയതിനെക്കുറിച്ചു ദുരൂഹത തുടരുകയാണ്. കടയ്ക്കല്‍ ആറ്റുപുറം സ്വദേശിയായ ജ്യോല്‍സ്യന്‍ ശ്രീകുമാറിനെ കണ്ടതു ജാതകവിശേഷങ്ങള്‍ അറിയാനല്ലെന്നാണു പൊലീസ് പറയുന്നത്. ഇവര്‍ തമ്മില്‍ നേരത്തേ അടുപ്പമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. വസ്തു ഇടപാടിലെ തടസ്സം നീക്കുന്നതിനാണു കൃഷ്ണകുമാര്‍ തന്നെ കണ്ടതെന്നാണു ശ്രീകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞത്. ചോദ്യം ചെയ്യല്‍ കഴിഞ്ഞതിനെത്തുടര്‍ന്ന് പൊലീസ് ഇയാളെ വിട്ടയച്ചിട്ടുണ്ട്.
അപകടനില തരണം ചെയ്‌തെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ത്തന്നെയാണ് കൃഷ്ണകുമാര്‍. മൊഴി രേഖപ്പെടുത്താനായി വെള്ളിയാഴ്ചയും ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് എ.എം. അഷറഫ് ആശുപത്രിയില്‍ എത്തിയെങ്കിലും അധ്യാപകന്‍ അബോധാവസ്ഥയിലായിരുന്നു.
ബോധം തെളിയുമ്പോള്‍ അറിയിക്കണമെന്നു നിര്‍ദേശിച്ചശേഷം മജിസ്‌ട്രേട്ട് മടങ്ങി. കൂടിയ അളവില്‍ വേദനസംഹാരി നല്‍കിയിരിക്കുന്നതിനാലാണ് അബോധാവസ്ഥയില്‍ തുടരുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
പരുക്കിന്റെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. മൂര്‍ച്ച കുറഞ്ഞ ഇരുമ്പ് ആയുധം ഉപയോഗിച്ചുള്ള അടിയില്‍ ഇടുപ്പെല്ലു തകര്‍ന്നിട്ടുണ്ട്. ജനനേന്ദ്രിയത്തിലാണ് കൂടുതല്‍ പരുക്കേറ്റിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. ആക്രമണശൈലിയില്‍ നിന്നു സൂചനകള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു പരുക്കിനെപ്പറ്റി വിശദമായി അന്വേഷിച്ചത്.












Click it and Unblock the Notifications