ഞാന്‍ ബര്‍ലുസ്‌കോണിയുടെ രഹസ്യകാമുകി: കാതറീന

ഇതിനിടെ ബര്‍ലുസ്‌കോണിയുടെ കാമുകി വൃന്ദവും ഒളിഞ്ഞും തെളിഞ്ഞും രംഗത്തെത്തുന്നുണ്ട്. നേരത്തേ നടിയും മോഡലുമായ എവേലിന മാന്‍ ബര്‍ലുസ്‌കോണി പൂര്‍ണനായ പുരുഷനാണെന്നും അദ്ദേഹവുമൊത്തുള്ള കാലം മധുരതരമായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സൗന്ദര്യ റാണി കൂടി രംഗത്തെത്തിയിരിക്കുകയാണ്.
മുന്‍ മോണ്‍ടിനെഗ്രോ കാതറീന നിസെവിക് ആണ് എഴുപത്തിയഞ്ചുകാരനായ ബര്‍ലുസ്‌കോണിയെക്കുറിച്ച് പറയുന്നത്. ബര്‍ലുസ്‌കോണിയുടെ രഹസ്യകാമുകയാണ് താനെന്നാണ് ഈ ഇരുപതുകാരി പറയുന്നത്. കാതറീനയ്ക്ക് പതിനെട്ടുവയസ്സുള്ളപ്പോഴാണത്രേ ഈ ബന്ധം തുടങ്ങിയത്. ബര്‍ലുസ്‌കോണി തീര്‍ത്തും എക്‌സ്ട്രാ ഓര്‍ഡിനറിയായ ഒരു വ്യക്തിയാണെന്നാണ് കാതറീന പറയുന്നത്.
പ്രണയത്തിന്റെ കാര്യത്തില്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും ബര്‍ലുസ്‌കോണിയുടെ ഭാര്യ വെറോണി ലാറിയോ അദ്ദേഹവുമായി വേര്‍പിരിഞ്ഞതില്‍പ്പിന്നെയാണ് തങ്ങളുടെ ബന്ധം തുടങ്ങിയതെന്നും സുന്ദരി പറയുന്നു.
അദ്ദേഹം പോകുന്നേടത്തൊക്കെ ഞാന്‍ പോകാറുണ്ട്. ഞങ്ങളുടെ ബന്ധം വളരെ ദൃഢമാണ്, ഞങ്ങള്‍ ഒന്നിച്ച് എവിടെയും പോകാത്തത് പാപ്പരാസികളുടെ ഫോട്ടോയെടുക്കല്‍ പേടിച്ചാണ്. ബര്‍ലുസ്‌കോണിയെപ്പോലെയൊരാള്‍ക്ക് നൂറു വയസ്സായാലും പ്രണയത്തിന്റെ കാര്യത്തില്‍ അതൊരു പ്രശ്‌നമല്ല. അദ്ദേഹം തീര്‍ത്തും അസാധാരണവ്യക്തിയാണ്- കാതറീന പറയുന്നു.












Click it and Unblock the Notifications