Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണി വെടിയേറ്റുമരിച്ചു;കുഞ്ഞിനെ രക്ഷപ്പെടുത്തി

Gunman in Spain kills pregnant woman in church, baby saved by emergency crews
മാഡ്രിഡ്: വെടിയേറ്റു മരിച്ച ഗര്‍ഭിണിയുടെ ഉദരത്തില്‍ നിന്നു രക്ഷാപ്രവര്‍ത്തകര്‍ ആരോഗ്യമുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി.

വടക്കന്‍ മാഡ്രിഡിലെ പള്ളിയില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് അക്രമി ഗര്‍ഭിണിയെ തലയ്ക്കു വെടിവച്ചു കൊന്നത്. മറ്റൊരു സ്ത്രീയെ വെടിവച്ച പരുക്കേല്‍പ്പിച്ച ശേഷം അക്രമി സ്വയം വെടിവച്ചു ജീവനൊടുക്കി.

അക്രമിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ എന്തെങ്കിലും ബന്ധമോ പരിചയമോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ നിലപാട്. എന്നാല്‍ മരിച്ച സ്ത്രീയും കൊലപാതകിയും പ്രണയിതക്കളായിരുന്നുവെന്ന് ചില പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കുഞ്ഞ് ഇയാളുടേതാണോയെന്ന കാര്യത്തില്‍ പത്രങ്ങള്‍ വിശദീകരണമൊന്നും തരുന്നില്ല.

തലയ്ക്കു വെടിയേറ്റ ഗര്‍ഭിണിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്നു ബോധ്യമായപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ അടിയന്തര പ്രസവശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. മുപ്പത്തിയാറുകാരിയായ സ്ത്രീ പൂര്‍ണഗര്‍ഭിണിയായിരുന്നു. ആണ്‍കുഞ്ഞാണ് ജനിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+