ശസ്ത്രക്രിയ കഴിഞ്ഞ സോണിയ പൊതുവേദിയില്‍

പ്രധാനമന്ത്രി .മന്‍മോഹന്‍ സിംഗ്, ബിജെപി നേതാവ് എല്‍.കെ അദ്വാനി, ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, കേന്ദ്രമന്ത്രി കമല്‍നാഥ്, വിവിധ മതനേതാക്കള്‍ എന്നിവര്‍ക്കൊപ്പം 20 മിനിറ്റോളം സോണിയ രാജ്ഘട്ടില്‍ ചിലവഴിച്ചു.
പ്രാര്‍ഥനയ്ക്കു ശേഷം അദ്വാനിയുമായി അല്പസമയം സോണിയ സംസാരിക്കുകയും ചെയ്തു. ഓഗസ്റ്റില്‍ യു.എസില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായശേഷം സെപ്റ്റംബര്‍ ആദ്യം ദില്ലിയില്‍ തിരിച്ചെത്തിയെങ്കിലും പൊതുചടങ്ങുകളിലോ കോണ്‍ഗ്രസ് യോഗങ്ങളിലോ ഇതുവരെ സോണിയ പങ്കെടുത്തിരുന്നില്ല.
സോണിയയുടെ അസുഖവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ രാജ്യത്തെ മാധ്യമങ്ങള്‍ അകലം പാലിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചികിത്സയ്ക്കായി സോണിയ അമേരിക്കയില്‍ എത്തിയകാര്യവും ന്യൂയോര്‍ക്കിലെ ക്യാന്‍സര്‍ സെന്ററില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാതുമെല്ലാം റിപ്പോര്‍ട്ട് ചെയ്തത് വിദേശമാധ്യമങ്ങളായിരുന്നു.
സോണിയയുടെ അസുഖമെന്താണെന്നകാര്യത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ കോണ്‍ഗ്രസും തയ്യാറായിരുന്നില്ല. ഗര്‍ഭാശയഗള ക്യാന്‍സറിനെത്തുടര്‍ന്നാണ് സോണിയ ശസ്ത്രക്രിയയ്ക്ക് വിധേയതായതെന്നാണ് വിവരം.












Click it and Unblock the Notifications