അടുത്ത ലക്ഷ്യം സോണിയയുടെ മരുമകന്‍: സ്വാമി

റോബര്‍ട്ട് വാധ്രയുടെ അഴിമതിക്കെതിരായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും ഇപ്പോള്‍ ഇതേക്കുറിച്ചു കൂടുതലൊന്നും വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വധേര നടത്തിയ അഴിമതിയുടെ സ്വഭാവം പോലും പുറത്തുപറയാനാവില്ല. വ്യക്തികളുടെ അഴിമതിക്കെതിരേ നിലപാടെടുത്തപ്പോഴെല്ലാം എന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തു ചിലര്‍ രംഗത്തിറങ്ങിയിരുന്നു.
എ. രാജയുടെ അഴിമതി തുറന്നുകാട്ടിയപ്പോള്‍ എന്നെ ദളിത് വിരുദ്ധനായി മുദ്രകുത്തി. കനിമൊഴിക്കെതിരേ തിരിഞ്ഞപ്പോള്‍ സ്ത്രീവിരോധിയായി ചിത്രീകരിച്ചു. വ്യക്തമായ തെളിവുകളുടെ പിന്‍ബലത്തോടെയാണു ഞാന്‍ ആരോപണമുന്നയിക്കുന്നത്-സ്വാമി പറഞ്ഞു.
2ജി കുംഭകോണത്തില്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ പങ്കു വെളിപ്പെടുത്തുന്ന രേഖകളുണ്ടായിട്ടും അന്വേഷണസംഘം അദ്ദേഹത്തെ പ്രതിചേര്‍ക്കാന്‍ തയാറാകുന്നില്ലെന്നു സ്വാമി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി 50 സീറ്റില്‍ മല്‍സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തേ റോബര്‍ട്ട് വാധ്ര ഉത്തരേന്ത്യയില്‍ പലയിടത്തായി ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂവലറി, കരകൗശല വസ്തുകളുടെ കയറ്റുമതി ബിസിനസാണു വാധ്ര നടത്തുന്നതെന്നായിരുന്നു പൊതുവേ അറിയിപ്പെട്ടിരുന്നത്.
എന്നാല്‍ ഇദ്ദേഹം വമ്പന്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളാണ് നടത്തുന്നതെന്നും. ഇതിലൂടെ ഹരിയാനയിലും രാജസ്ഥാനിലും ഏക്കര്‍ കണക്കിനു ഭൂമിയാണ് വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications