കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങവേ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് വിദ്യാര്‍ഥികളുടേയും മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുളത്തില്‍ ജേക്കബിന്റെ മകന്‍ അഖില്‍(18), മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ പയ്യാരിക്കല്‍ ജോയിയുടെ മകന്‍ ജിനില്‍(18) കോഴിക്കോട് കോലഞ്ചേരി കോലത്തില്‍ ജോസിന്റെ മകന്‍ മെല്‍ബിന്‍(18) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.
കോഴിക്കോട് നടക്കാവിലെ ഹോളിക്രോസ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളായ വിദ്യാര്‍ഥികളായിരുന്നു മൂവരും
. കൊച്ചിയിലെ വണ്ടര്‍ലായിലേയ്ക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘം മിനിപമ്പയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഏഴുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. നീന്തലറിയാത്തതിനാല്‍ സംഘത്തിലെ മറ്റുള്ളവര്‍ പുഴയിലിറങ്ങിയിരുന്നില്ല.
ഫയര്‍ഫോഴ്‌സും ലൈഫ് ഗാര്‍ഡും സ്ഥലത്തെത്തിയാണ് തിരച്ചില്‍ നടത്തിയത്. നാട്ടുകാരും തിരച്ചിലില്‍ പങ്കെടുത്തിരുന്നു.