ആംബുലന്‍സ് കത്തി സ്ത്രീ മരിച്ചു

ഇവരുടെ പേരക്കുട്ടി മണ്ണെണ്ണ കുടിച്ചതിനെ തുടര്‍ന്ന് പാങ്ങോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കുട്ടിയുടെ നില മോശമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടു പോകവേയാണ് അപകടം. കുട്ടിയ്ക്ക് അപകടത്തില്‍ കാര്യമായ പരിക്കേറ്റിട്ടില്ല. ആംബുലന്‍സ് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാന്‍ കാരണം.
യാത്രയ്ക്കിടെ ആംബുലന്‍സിന് കേടുപാട് സംഭവിച്ചതിനാല്‍ ജീവനക്കാര്‍ ഇറങ്ങി അത് പരിശോധിയ്ക്കുന്നതിനിടെയായിരുന്നു സംഭവം. ഡ്രൈവറും മറ്റ് ജീവനക്കാരും ഓടിമാറിയതിനാല്‍ പരിക്കേറ്റില്ല. ആംബുലന്‍സ് പൂര്‍ണ്ണമായും കത്തി നശിച്ചു












Click it and Unblock the Notifications