അഴിമതി: 3ഐടിഡിസി ഉദ്യോഗസ്ഥര്‍ കുടുങ്ങി

ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി അനുവദിയ്ക്കുന്നതിന് ഇവര്‍ കൈക്കൂലി വാങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എട്ട് പ്രമുഖ ഹോട്ടലുടമകള്‍ക്കെതിരേയും സിബിഐ കേസെടുത്തിട്ടുണ്ട്.
ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിയ്ക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം മറികടക്കാനാണ് ഹോട്ടലുകള്‍ സ്റ്റാര്‍ പദവി തേടിയത്. ഇതിന് അനുമതി ലഭിയ്ക്കാനായാണ് ഇവര്‍ വന്‍ തുക കൈക്കൂലി നല്‍കിയത്. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ നയം. വളഞ്ഞ വഴിയിലൂടെ പലരും സ്റ്റാര്‍ പദവി നേടുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു സിബിഐ റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications