വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ കുടുങ്ങി

പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പയ്യാവൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് പതിനെട്ടുകാരികളായ പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തത്. പിന്നീട് രാത്രി ഇവരെ രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്തുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍പ് ഒറീസയില്‍ നിന്ന് വീടുവിട്ടറങ്ങിയ പതിനഞ്ചുകാരിയെ തൃശ്ശൂര്‍ ചെമ്പിശ്ശേരി റെയില്‍വേ ട്രാക്കില്‍ പരുക്കേറ്റ നിലയില്‍ കാണപ്പെട്ടിരുന്നു. പിന്നീട് വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് തെളിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്തായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അന്ന് തന്റെ അനുജത്തിയ്‌ക്കൊപ്പമാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്.












Click it and Unblock the Notifications