ഇന്‍ക്യൂബേറ്ററിലെ കുഞ്ഞിനു മേല്‍ ബള്‍ബ് വീണു
കോഴിക്കോട്: ഇന്‍ക്യൂബേറ്ററിലെ നവജാതശിശുവിന്റെ മേല്‍ ബള്‍ബ് വീണ്. ദേഹമാസകലം പൊള്ളലേറ്റ കുഞ്ഞിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലേയ്ക്ക് മാറ്റി.
കോഴിക്കോട് നഗരത്തിലുള്ള കോട്ടപ്പറമ്പ് ആശുപത്രിയിലാണ് സംഭവം നടന്നത്. ഫറോക്ക് സ്വദേശികളായ മുഹമ്മദ്ഷാഫി സാബിറ ദമ്പതിമാരുടെ പെണ്‍കുഞ്ഞിന്റെ ദേഹത്താണ് ബള്‍ബ് ഊരിവീണത്.
ശനിയാഴ്ച രാവിലെ 8.30നാണ് കുഞ്ഞ് പിറന്നത്. പിന്നാലെ കുഞ്ഞിനെ ഇന്‍ക്യൂബേറ്ററിലേയ്ക്ക ്മാറ്റി. കുഞ്ഞിന്റെ ദേഹത്ത് കത്തിക്കൊണ്ടിരുന്ന ബള്‍ബ് വീണതായി 10.30ഓടെയാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്.
ബള്‍ബ് ദേഹത്തുകൂടി ഉരുണ്ടതിനാല്‍ ശരീരം മുഴുവന്‍ പൊള്ളലുണ്ട്. കുഞ്ഞിനെ മെഡിക്കല്‍ കോളെജിലേയ്ക്ക് മാറ്റിയതിനായി അമ്മയെയും പിന്നീട് മെഡിക്കല്‍ കോളെജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.












Click it and Unblock the Notifications