Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ള എന്നെ വിളിച്ചിട്ടില്ല: ഉമ്മന്‍ചാണ്ടി

Oommen Chandy
കൊച്ചി: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയെ താനും തന്നെ പിള്ളയും വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നവര്‍ ഇങ്ങനെ പറയരുതെന്നും, ഏതു വിധത്തില്‍ വേണമെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷം തെറ്റായ പ്രചാരണം നടത്തി ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കാന്‍ തയ്യാറാകണം- മുഖ്യമന്ത്രി പറഞ്ഞു.

ബാലകൃഷ്ണപിള്ള ഒരു മാധ്യമപ്രവര്‍ത്തകനുമായി മൊബൈല്‍ ഫോണില്‍ സംസാരിച്ചത് വിവാദമായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പിള്ള മുഖ്യമന്ത്രിയെയും വിളിച്ചിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.

ജയില്‍ ശിക്ഷയനുഭവിക്കുന്ന ആര്‍. ബാലകൃഷ്ണപിള്ള ജയില്‍ചട്ടം ലംഘിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ചാണ്ടിയുടെ കൂടെനടക്കുന്നവരുടെ ഫോണിലേയ്ക്കാണ് പിള്ള വിളിയ്ക്കുന്നതുമായിരുന്നു കോടിയേരിയുടെ ആരോപണം.

ഉമ്മന്‍ചാണ്ടിയുടെ ചുറ്റും നടക്കുന്നവരുടെ ഫോണ്‍നമ്പര്‍ നോക്കി നിജസ്ഥിതി കണ്ടെത്തണമെന്നും കോടിയേരി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+