പിള്ളയ്ക്കെതിരായ അന്വേഷണം; ഉദ്യോഗസ്ഥന്‍ പിന്മാറി

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ അന്വേഷണത്തില്‍ നിന്ന് പിന്മാറുന്നതായി അദ്ദേഹം ജയില്‍ എഡിജിപിക്ക് കത്ത് നല്‍കുകയായിരുന്നു.
വര്‍ഗീസ് പിന്മാറിയതിനെ തുടര്‍ന്ന് ചീഫ് വെല്‍ഫയര്‍ ഓഫീസര്‍ കുമാരനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. പി.എ വര്‍ഗീസ് ജയില്‍ ഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടത് പിള്ളയുടെ ശിപാര്‍ശപ്രകാരമാണെന്നു വി.എസ് ആരോപിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ മാറിയതോടെ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് വൈകുമെന്ന് ഉറപ്പായി. ഫോണ്‍ വിവാദത്തെക്കുറിച്ചുള്ള ജയില്‍ എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ശനിയാഴ്ച ലഭിക്കുമെന്നാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചിരുന്നത്.












Click it and Unblock the Notifications