തിയേറ്ററിലെ തഴുകലുകാരെ കുടുക്കാന്‍ എസ്എംഎസ് കെണി

സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലെ തിയേറ്ററുകളില്‍ ശല്യക്കാരെ പിടികൂടാനായി പൊലീസ് ഇത്തരത്തിലൊരു സംവിധാനം തയ്യാറാക്കിയകാര്യം ചലച്ചത്രവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെബി ഗണേഷ് കുമാറാണ് അറിയിച്ചത്.
തിയറ്ററുകളില്‍ ഷോ തുടങ്ങും മുന്‍പ് പരാതി എസ്എംഎസ് ചെയ്യേണ്ട നമ്പറുകള്‍ പ്രദര്‍ശിപ്പിക്കും. കോര്‍പറേഷനുകളില്‍ തുടങ്ങുന്ന പദ്ധതി പിന്നീട് നഗരസഭകളിലേയ്ക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശമെന്ന്് മന്ത്രി പറഞ്ഞു. എസ്എംഎസ് അയച്ച് പരമാവധി 15 മിനിറ്റിനകം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സിനിമ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുമെന്നും തീയേറ്ററുകളില്‍ ടിക്കറ്റ് മെഷിനുകള്‍ സ്ഥാപിയ്ക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു.












Click it and Unblock the Notifications