ട്രയല്റൂമിലെ ഒളിക്യാമറ; ജീവനക്കാരന് അറസ്റ്റില്‍

പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പടിഞ്ഞാറുഭാഗം മെയിന്റോഡിലെ മെന്‍സ് പാര്‍ക്ക് ആന്‍ഡ് സിറ്റി ഗേള്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനും തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയുമായ പി.സി.സുബൈര്‍ (40) ആണ് അറസ്റ്റിലായത്. കടയിലെ സെയില്സ്മാന് കം സുപ്പര്വൈസറാണ് സുബൈര്‍.
പെണ്‍കുട്ടി വസ്ത്രംമാറാന്‍ ഡ്രസ്സിങ് റൂമില്‍ കയറിയപ്പോഴാണ് രഹസ്യമായി വച്ചിരിക്കുന്ന, ക്യാമറയുള്ള മൊബൈല്‍ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ലെന്സുമാത്രം പുറത്തുകാണും വിധത്തിലായിരുന്നു മൊബൈല്‍ വച്ചിരുന്നത്.
പെണ്‍കുട്ടി മൊബൈല്‍ഫോണുമെടുത്ത് പുറത്തിറങ്ങ്ി ബസ് സ്റ്റാന്‍ഡിലെ പോലീസ് എയിഡ് പോസ്റ്റിലെ പോലീസുകാരോട് വിവരംപറഞ്ഞു. മൊബൈല്‍ഫോണ്‍ പോലീസിന് കൈമാറുകയും ചെയ്തു.
സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോള്‍ ഫോണില്‍ തുണിമാറുന്നരംഗം ചിത്രീകരിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലീസ് കടയിലെത്തി ജീവനക്കാരെ ചോദ്യം ചെയ്യുകയും ഫോണിന്റെ ഉടമയെ ക്സ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാര്‍ കട അടിച്ചുതകര്‍ത്തു. ചില്ലലമാരകളും ഫര്‍ണിച്ചറും തകര്‍ക്കുകയും തുണിത്തരങ്ങള്‍ വാരി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കൂടുതല്‍ ആള്ക്കാര് അക്രമം കാണിക്കാതിരിക്കാന്‍ പോലീസ് കടയുടെ ഷട്ടര്‍ താഴ്ത്തി. കടയ്ക്കുമുന്നില്‍ റോഡില്‍ ജനങ്ങള്‍ കൂടിനിന്നതുകാരണം ഗതാഗതതടസ്സവും ഉണ്ടായി.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications