വാളകം സംഭവം: സ്ത്രീയെ കേന്ദ്രീകരിച്ച് അന്വേഷണം

അധ്യാപകന്‍ കടയ്ക്കലില്‍ ചെന്നിരുന്നതായി പൊലീസ് ചോദ്യം ചെയ്ത ജ്യോത്സ്യന്‍ ശ്രീകുമാര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കടയ്ക്കലില്‍ പോയിട്ടില്ലെന്നായിരുന്നു അധ്യാപകന്റെ മൊഴി.
ഇതിനിടെ പൊലീസിന്റെ അന്വേഷണം കടയ്ക്കല്‍ സ്വദേശിനിയിലേയ്ക്കും നീളുകയാണ്. ഇവരുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഒരു സ്ത്രീയുമായി അധ്യാപകന്‍ കൃഷ്ണകുമാറിന് ബന്ധമുണ്ടെന്നും ഇക്കാരണത്താലാണ് ആക്രമിക്കപ്പെട്ടതെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇത്തരമൊരു രഹസ്യമുള്ളതുകൊണ്ടാണ് മജിസ്‌ട്രേട്ടിന് മൊഴി നല്‍കിയപ്പോള്‍ പലകാര്യങ്ങളും കൃഷ്ണകുമാര്‍ മറച്ചുവെച്ചതെന്ന് സൂചനയുണ്ട്. ഞായറാഴ്ച പൊലീസ് വീണ്ടും കൃഷ്ണകുമാറിന്റെ മൊഴിയെടുക്കും.












Click it and Unblock the Notifications