Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയുടെ ഫോണ്‍ പരിശോധിക്കണം: വിഎസ്

VS Achuthanadan
തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ അദ്ദേഹത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെയും ഫോണുകളിലെ വിവരങ്ങല്‍ വിശദമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.

ബാലകൃഷ്ണ പിള്ള തന്നെ വിളിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പിള്ളയ്ക്ക് കാവല്‍ നില്‍ക്കുന്നവരുടെയും ഫോണ്‍ കാളുകളും എസ്എംഎസുകളും പരിശോധിക്കണം. വിജിലന്‍സ് വകുപ്പിന്റെ നിയന്ത്രണം ഇപ്പോഴും ഉമ്മന്‍ ചാണ്ടിക്കു തന്നെയാണ്.

ജയില്‍ അധികൃതരുടെ ഫോണില്‍ നിന്ന് പോയിരിക്കുന്ന വിളികളുടെ വിശദാംശങ്ങളും പരിശോധിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ബാലകൃഷ്ണപിള്ള വിളിച്ചിട്ടുണ്ടോയെന്ന് അപ്പോള്‍ വ്യക്തമാകും-വി.എസ് പറഞ്ഞു.

വാളകം സ്‌കൂളിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരു ജ്യോത്സ്യനെ ചുറ്റിപ്പറ്റിയാണ് പോലീസിന്റെ അന്വേഷണം. സ്‌കൂളിലെ പ്രധാനാധ്യാപികയും അധ്യാപകന്റെ ഭാര്യയുമായ സ്ത്രീയുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല.

സ്‌കൂളിലെ മറ്റ് അധ്യാപകരില്‍ നിന്ന് മൊഴിയെടുക്കാനും പോലീസിന് താല്പര്യമില്ല. ഇതില്‍ നിന്നും പോലീസിന് കേസിലുള്ള താല്‍പര്യം എത്രമാത്രമുണ്ടെന്ന് വ്യക്തമാണ്. ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ വാക്കുകളെ വിശ്വസിക്കാന്‍ കൊള്ളില്ല. ബാലകൃഷ്ണപിള്ളയ്ക്കു വേണ്ടി വാദിക്കാനാണ് ജോര്‍ജ് നടക്കുന്നത്- വി.എസ് പറഞ്ഞു.

നേരത്തേ പിള്ള മാധ്യമപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിച്ചത് വിവാദമയപ്പോള്‍ പിള്ള മുഖ്യമന്ത്രിയെയും വിളിച്ചിട്ടുണ്ടെന്ന് വിഎസും കോടിയേരിയും ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ഇല്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+