വിവാഹ ലൈസന്‍സ് ഉണ്ടല്ലോ, ഇനി പിരിയാം ഈസിയായി

വിവാഹമോചനം തേടി അലയുന്നവരെ കണ്ടില്ലെന്ന് നടിയ്ക്കാന്‍ എന്തായാലും മെക്‌സിക്കോയിലെ നിയമനിര്‍മ്മാതാക്കള്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാണവര്‍ ഇത്തരമൊരു 'സഹായഹസ്ത'വുമായി മുന്നോട്ട് വന്നത്. ഇതു പ്രകാരം നിങ്ങള്‍ക്ക് വിവാഹം കഴിയ്ക്കുമ്പോള്‍ തന്നെ പിരിയേണ്ട സമയവും നിശ്ചയിക്കാം. അത്രനാളത്തേയ്ക്ക് ഒന്നിച്ച് കഴിയാനുള്ള ലൈസന്‍സ് നിങ്ങള്‍ക്ക് ലഭിയ്ക്കും.
ഉദാഹരണത്തിന് രണ്ടു വര്‍ഷത്തേയ്ക്കുള്ള വിവാഹ ലൈസന്‍സ് ആണ് നിങ്ങള്‍ എടുത്തിട്ടുള്ളതെങ്കില്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ നിയമത്തിന്റെ നൂലാമാലകളൊന്നുമില്ലാതെ നിങ്ങള്‍ക്ക് പിരിയാം. ഇനി വീണ്ടും ഒരുമിച്ച് ജീവിയ്ക്കണമെന്ന് അപ്പോള്‍ മോഹമുദിച്ചാല്‍ വിഷമിയ്്‌ക്കേണ്ടതില്ല, നിങ്ങള്‍ക്ക് വിവാഹ ലൈസന്‍സ് പുതുക്കാം.
എന്നാല്‍ ഈ തീരുമാനത്തിനെതിരെ മെക്‌സിക്കോയിലെ യാഥാസ്ഥിതികര്‍ വാളെടുത്തു കഴിഞ്ഞു. ഡൈവോഴ്‌സ് എന്ന മനം മടുപ്പിക്കുന്ന പ്രക്രിയയില്‍ നിന്നുള്ള ഒരു മോചനമാണ് ഇതിലൂടെ സാധ്യമാകുന്നതെന്നാണ് മെക്‌സിക്കോ സിറ്റി അസംബ്ലിമെന്‍ ലയണല്‍ ലൂണ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications