ഏറ്റവും താഴ്ന്ന വിലയില്‍ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാന്‍ കാത്തിരിക്കുന്നവര്‍ക്കു സന്തോഷിക്കാം. തല്‍ക്കാലം ചില തിരിച്ചുവരവുകള്‍ നടത്തിയാലും വിപണിയുടെ പോക്ക് താഴേക്കു തന്നെയാണെന്നാണ് സാമ്പത്തികവിദഗ്ധര്‍ നല്‍കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.
പലിശനിരക്കു വര്‍ധിക്കുമെന്ന ആശങ്ക, കമ്പനികളുടെ രണ്ടാം പാദ പ്രവര്‍ത്തനഫലം, യൂറോപ്പിലെ കടക്കെണിയ്ക്ക് പരിഹാരമാവാത്തത്, അമേരിക്കയിലെ മന്ദിപ്പ് എന്നിവയാണ് പുതിയ ആഴ്ചയിലും വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.
വെള്ളിയാഴ്ച യൂറോപ്യന്‍ വിപണി ക്ലോസ് ചെയ്തത് നഷ്ടത്തിലാണ്. അതുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ തിങ്കളാഴ്ച ഗ്യാപ് ഓപണിങിനാണ് സാധ്യത.