യൂറോപ്പ് വീണ്ടും, സെന്‍സെക്‌സ് ഇടിഞ്ഞു
മുംബൈ: യൂറോപ്യന്‍ വിപണിയിലെ തളര്‍ച്ച ഇന്ത്യന്‍ ഓഹരി വിപണിയെ തളര്‍ത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 302.31 പോയിന്റ് താഴ്ന്ന് 16151.45ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 93.75 താഴ്ന്ന് 4849.50ലും ക്ലോസ് ചെയ്തു.
ഫിനാന്‍ഷ്യല്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, മെറ്റല്‍, എഫ്എംസിജി, ഓയില്‍, ഗ്യാസ് ഓഹരികളെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, ഷിപ്പിങ് കോര്‍പ്പറേഷന്‍, ഡിഎല്‍എഫ് ലിമിറ്റഡ്, ജെഎസ് ഡബ്ല്യു സ്റ്റീല്‍ ഓഹരികള്‍ ഏഴു ശതമാനത്തിലേറെ താഴ്ന്നു.
അതേ സമയം ഭാരത് പെട്രോളിയം, ഹിന്ദ് പെട്രോള്‍, എഡ്യുകോംപ് സൊലൂഷന്‍സ്, ഗ്ലാക്‌സോ, ജെയ്പ്രകാശ് പവര്‍ വെന്‍ച്വര്‍ എന്നീ ഓഹരികള്‍ക്ക് തിരിച്ചടികള്‍ക്കിടയിലും രണ്ടര ശതമാനത്തിലധികം നേട്ടമുണ്ടാക്കാനായി.
എന്നാല്‍ തിരിച്ചടിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അമേരിക്ക, യൂറോപ്പ് സാമ്പത്തികമേഖലകളിലെ ചാഞ്ചാട്ടം നിലനില്‍ക്കുന്നിടത്തോളം കാലം നിഫ്റ്റി 4700-5200 ലെവലിനുള്ളില്‍ കറങ്ങി നടക്കാനാണ് സാധ്യത.












Click it and Unblock the Notifications