25കാരിയെ കൂട്ടബലാത്സംഗം ചെയ്തു

വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ലോണവാല റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. പത്തരയോടെ സ്‌റ്റേഷനിലെത്തിയ യുവതി വിശന്നതിനാല്‍ റെസ്‌റ്റോറന്റ് തേടി പുറത്തിറങ്ങുകയായിരുന്നു. അപ്പോള്‍ പ്രതികളിലൊരാള്‍ ഇവരോട് ഇവിടത്തെ റെസ്‌റ്റോറന്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണെന്നും ഭക്ഷണം കഴിയ്ക്കണമെങ്കില്‍ കുറച്ച് അകലെയുള്ള ഹോട്ടലില്‍ പോകണമെന്നും അറിയിച്ചു.
ഭക്ഷണം കഴിയ്ക്കാനുള്ള സ്ഥലം കാണിച്ച് തരാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ വിജനമായ പ്രദേശത്തേയ്ക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെ വച്ച് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ മാനഭംഗപ്പെടുത്തി.സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഇവര്‍ യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അവശനിലയിലായ യുവതി തിരിച്ച് റെയില്‍വേ സ്റ്റേഷനിലെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതികളെ തിരഞ്ഞിറങ്ങിയ പോലീസ് ശനിയാഴ്ചയോടെ അവരെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications