ഗാന്ധിജിയുടെ ആദ്യ വീഡിയോ അഭിമുഖം നെറ്റില്‍ ഹിറ്റ്

1931 മെയ് മാസത്തില്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന് കരുതുന്ന ആ അഭിമുഖത്തിന്റെ വീഡിയോ കാണാന്‍ ധാരാളം പേരാണ് യുട്യൂബില്‍ എത്തുന്നത്.
അഭിമുഖ ദൃശ്യങ്ങളില്‍ തന്റെ ഗ്രാമത്തിലൂടെ ഗാന്ധിജി ഭാര്യ കസ്തൂര്‍ബയ്‌ക്കൊപ്പം അനുയായികള്‍ക്കുമൊപ്പം നടന്നുവരുന്നതും തുടര്‍ന്ന് ഒരു മുറിയില്‍ ഇരുന്ന് അഭിമുഖം നടത്തുന്ന അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനുമായി സംസാരിക്കുന്നതുമായ രംഗങ്ങളുണുള്ളത്.
ഇതിനിടെ ഗാന്ധിജയന്തി രാജ്യത്ത് വിപുലമായി ആചരിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ അനുകരിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഉള്ള അവസരമാണ് ഓരോ ഗാന്ധിജയന്തി ദിനാചരണവുമെന്ന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ജനീവയില്‍ നടന്ന അനുസ്മരണയോഗത്തില്‍ പങ്കെടുത്ത് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്‍ഘട്ടിലും ജന്മസ്ഥലമായ പോര്‍ബന്തറിലെ കീര്‍ത്തി മന്ദിറിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ലണ്ടനിലെ ആഘോഷങ്ങള്‍ക്ക് ആക്ടിങ് ഹൈകമ്മിഷണര്‍ രാജേഷ് പ്രസാദും മോസ്കോയിലെ ഇന്ത്യന്‍ എംബസിയിnല്‍ ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്രയും നേതൃത്വം നല്‍കി












Click it and Unblock the Notifications