Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളളയെ വിളിച്ച മാധ്യമപ്രവര്‍ത്തകനും കുറ്റക്കാരന്‍

PC George
തിരുവനന്തപുരം: തടവു ശിക്ഷ അനുഭവിയ്ക്കവേ ബാലകൃഷ്ണ പിള്ള പുറത്തുള്ള ഒരാളുമായി ഫോണില്‍ ബന്ധപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തെ ചട്ടം ലംഘിക്കാന്‍ പ്രേരിപ്പിച്ചയാളും കുറ്റക്കാരനാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. ഇതനുസരിച്ച് അദ്ദേഹത്തെ വിളിച്ച മാധ്യമപ്രവര്‍ത്തകനും കുറ്റക്കാരനാണ്.

ജയില്‍ ചട്ടം 81/27 പ്രകാരം ചട്ടലംഘനം നടത്തിയതിന് പിള്ള നാലു ദിവസം അധികതടവ് അനുഭവിയ്‌ക്കേണ്ടി വരും. അതേസമയം ചട്ടംലംഘിക്കുന്നതിന് പ്രേരിപ്പിച്ച മാധ്യമപ്രവര്‍ത്തകന് ചട്ടം 86 പ്രകാരം 12 മാസത്തില്‍ കവിയാത്ത തടവോ 10,000 രൂപ പിഴയോ ലഭിയ്ക്കാം-ജോര്‍ജ് പറഞ്ഞു. കൊടിയേരി ബാലകൃഷ്ണന്‍ ജയില്‍മന്ത്രിയായിരുന്ന കാലത്താണ് ഈ ചട്ടം ഉണ്ടാക്കിയിട്ടുള്ളതെന്നും ജോര്‍ജ് അറിയിച്ചു.

എന്നാല്‍ പിളള ജയിലില്‍ നിന്ന് തന്നെ ഫോണ്‍ വിളിച്ചിട്ടില്ലെന്ന് ജോര്‍ജ് വ്യക്തമാക്കി. അധ്യാപനെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം വഴിതിരിച്ച് വിടാനാണ് പോലീസ് ശ്രമിയ്ക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+