വാളകം:അധ്യാപകന് പോളിഗ്രാഫ് ടെസ്റ്റ്?

സംഭവം നടന്ന ദിവസം താന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്നാണ് അധ്യാപകന്‍ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അധ്യാപകന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ ഇത് തെറ്റാണെന്ന് വ്യക്തമായിരുന്നു.
അതേസമയം മൊബൈല്‍ ടവര്‍ ക്രേന്ദീകരിച്ച് അന്വേഷണം പുരോഗമിയ്്ക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാളകം, നിലമേല്‍ എന്നീ പ്രദേശങ്ങളിലെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവം നടന്ന ദിവസവും അതിനടുത്ത ദിവസങ്ങളിലുമായി ഒരു ലക്ഷത്തിലധികം കോളുകള്‍ ഈ ടവറുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ സംശയാസ്പദമായ നമ്പറുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
വാളകം ആക്രമത്തെ കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു.












Click it and Unblock the Notifications