സ്റ്റാര്‍ കോഴ ഹര്‍ജി തള്ളി

കൊച്ചി സിബിഐ കോടതിയാണ് അപേക്ഷ തള്ളിയത്. പ്രതികളെ ഒക്‌റ്റോബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഐടിഡിസി അസിസ്റ്റന്റ് ഡയറക്ടര്‍ വേല്‍മുരുകന്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സാബു, ജീവനക്കാരന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ ഐടിഡിസി ഓഫീസില്‍ നടത്തിയ റെയ്ഡില്‍ 4.75 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തിരുന്നു. കൈക്കൂലി നല്‍കിയ മലബാറിലെ എട്ടു ഹോട്ടല്‍ ഉടമകള്‍ക്കെതിരേയും മറ്റൊരു ഐടിഡിസി ഉദ്യോഗസ്ഥനെതിരേയും കേസെടുത്തിട്ടുണ്ട്.
അതേസമയം ഹോട്ടലുകള്‍ക്കു സ്റ്റാര്‍ പദവി നല്‍കുന്നതിലെ ക്രമക്കേടുകള്‍ കണ്ടെത്തുവാന്‍ സിബിഐ അന്വേഷണം ശക്തമാക്കി. ഐടിഡിസി ഉദ്യോഗസ്ഥര്‍ക്ക് അഴിമതിയിലുള്ള പങ്കു സംബന്ധിച്ചും കോഴ നല്‍കി സ്റ്റാര്‍ പദവി നേടിയ ഹോട്ടലുകള്‍ ഏതെന്നും അന്വേഷിക്കും. ത്രീ സ്റ്റാര്‍ പദവിക്കു ശ്രമിച്ച മലബാറിലെ എട്ടു ഹോട്ടല്‍ ഉടമകള്‍ക്കെതിരേ കേസ് എടുത്തു.












Click it and Unblock the Notifications