വിഎസ് പ്രതികളെ പ്രഖ്യാപിക്കുന്നത് അപഹാസ്യം: രമേശ്

ഈ ജനാധിപത്യവിരുദ്ധ സമീപനത്തില്‍ നിന്നു വി.എസും സിപിഎം നേതാക്കളും പിന്മാറണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസിന്റെ സ്വീകരണയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് വാളകം സംഭവത്തില്‍ ആക്രമിക്കപ്പെട്ട അധ്യാപകന്‍ ജോലിചെയ്യുന്ന സ്‌കൂളിന്റെ ഉടമയായ മുന്‍ മന്ത്രി ബാലകൃഷ്ണ പിള്ളയെ പ്രതിയാക്കുന്ന തരത്തില്‍ വിഎസ് പ്രസ്താവന നടത്തുന്നതിനെ രമേശ് വിമര്‍ശിച്ചത്.
പോള്‍ മുത്തൂറ്റ് വധക്കേസില്‍ 'എസ് കത്തി കടന്നുവന്നപ്പോള്‍ ചിലര്‍ നടത്തിയ പ്രസ്താവനകള്‍ ഇനിയും മറക്കാറായിട്ടില്ല. വാളകത്ത് അധ്യാപകനെതിരെ ഉണ്ടായത് കേരളം ഒന്നാകെ അപലപിക്കേണ്ട നിഷ്ഠുരമായ ആക്രമണമാണ്.
യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തുന്ന നിഷ്പക്ഷ അന്വേഷണം വഴി തിരിച്ചുവിടാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനകളുമായി വി.എസും കൂട്ടരും ഇറങ്ങിയത് നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്നതാണ്- രമേശ് പറഞ്ഞു.












Click it and Unblock the Notifications