കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്ന് അമേരിക്കയ്ക്ക് പാഴ്സല്‍; ദുരൂഹത

  • By Lakshmi
Google Oneindia Malayalam News

വാഷിങ്ടണ്‍ : ഇന്ത്യയില്‍ നിന്നും അമേരിക്കയിലേയ്ക്ക് വെളുത്ത പൊടി അടങ്ങിയ പാഴ്‌സല്‍ അയച്ചതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ സഹോദരന്‍ ഫ്രാന്‍സിസ് ബൈഡനാണ് ദരൂഹമായ ഈ പാഴ്‌സല്‍ ലഭിച്ചത്.

പാഴ്‌സലില്‍ തുറന്നപ്പോള്‍ അതിലുള്ള വെളുത്തപൊടി പൊടി കയ്യിലായതിനെ തുടര്‍ന്ന് ഫ്രാന്‍സിസും കാമുകിയായ മൈന്‍ഡിയും സമീപത്തെ ആസ്പത്രിയില്‍ പരിശോധനയ്ക്ക് വിധേയരായി. ഇന്ത്യയില്‍ എവിടെ നിന്നാണ് പാഴ്‌സല്‍ അയച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനായിട്ടില്ല.

ശനിയാഴ്ച ഇവരുടെ ഫ്‌ളോറിഡയിലുള്ള വീട്ടിലേയ്ക്കാണ് പാഴ്‌സല്‍ അയച്ചത്. പ്രാഥമിക പരിശോധനയില്‍ പാഴ്‌സലിലെ പൊടി ഭീഷണിയുണ്ടാക്കുന്നതല്ലെന്ന് എഫ്ബിഐ വൃത്തങ്ങള്‍ പറഞ്ഞതായി അമേരിക്കയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആന്ത്രാക്‌സ് ബാധയ്ക്ക് കാരണമാകുന്ന പൊടിയാണോ ഇതെന്ന് സംശയമുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വസ്തു പരിശോധനയ്ക്കായി ടാംപയിലെ ലബോറട്ടറിയിലേയ്ക്ക് അയയ്ക്കുമെന്ന് എഫ്ബിഐ പറഞ്ഞു. ഫ്‌ലോറിഡയില്‍ സ്‌കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന കുട്ടികള്‍ക്കായി ഫീസില്ലാത്ത സ്‌കൂളുകള്‍ നടത്തിവരികയാണ് ഫ്രാന്‍സിസ് ബൈഡന്‍.

English summary
Suspicious powder in a package delivered to the Florida home of U.S. Vice President Joe Biden's brother Saturday was not 'threatening in nature,' the FBI said,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X