മാനഭംഗം: ഇറാനില്‍ കുറ്റക്കാരനെ തൂക്കിക്കൊന്നു

ഈ വധശിക്ഷകൂടിയായതോടെ വിവിധകുറ്റങ്ങള്‍ക്കായി ഇറാനില്‍ 20111ല്‍ നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം 207ആയി. 2010ല്‍ രാജ്യത്ത് 179 വധശിക്ഷകളാണ് നടപ്പാക്കിയത്. എന്നാല്‍ ആഗോളതലത്തിലുള്ള മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും കൂടുതലാണെന്നാണ്.
2010ല്‍ നടപ്പാക്കിയ വധശിക്ഷകളുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇറാന്‍. ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. ഇറാനിലെ അധികാരികള്‍ പറയുന്നത് രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിന് വധശിക്ഷപോലെ കര്‍ശന നിയമങ്ങള്‍ ആവശ്യമാണെന്നാണ്.
എന്നാല്‍ ശരീയത്ത് നിയമപ്രകാരം ഇത്തരത്തിലുള്ള കാടന്‍ ശിക്ഷകള്‍ നടപ്പാക്കുന്നതിനെ ആഗോളതലത്തില്‍ മനുഷ്യാവകാശപ്രവര്‍ത്തകര്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. കൊലപാതകം, മാനഭംഗം, കൊള്ള, മയക്കുമരുന്ന് കടത്ത്, വിവാഹേതരബന്ധം തുടങ്ങിയ കുറ്റങ്ങളെല്ലാം ഇറാനിലെ നിയമപ്രകാരം വധശിക്ഷ അര്‍ഹിക്കുന്നതാണ്.












Click it and Unblock the Notifications