ബ്രസീലില്‍ വിമാനം തകര്‍ന്ന് നാലുമരണം
റിയോഡിജനീറോ: ബ്രസീലിലെ സാവോപോളോ പ്രവിശ്യയില്‍ ചെറുവിമാനം തകര്‍ന്നുവീണ് നാലു മരണം. മോശം കാലാവസ്ഥയാണ് അപകടത്തിനു കാരണമെന്നു കരുതുന്നു.
പൈലറ്റും രണ്ടു മക്കളും പൈലറ്റിന്റെ ഒരു കൂട്ടുകാരിയുമാണ് അപകടത്തില്‍ പെട്ടത്. കൃഷിസ്ഥലത്തേക്കാണ് വിമാനം തകര്‍ന്നു വീണത്.
ബൊണാന്‍സാ മോഡലിലുള്ള എയര്‍ക്രാഫ്റ്റ് സാവോപോളോ നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പെട്ടെന്ന് താഴോട്ടിറങ്ങാന്‍ തുടങ്ങിയ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
കഴിഞ്ഞ ആഗസ്തില്‍ ഈ മേഖലയില്‍ സി 98 എ വിമാനം തകര്‍ന്നു വീണ് എട്ടുപേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications