നിങ്ങളെന്ത് ചിന്തിയ്ക്കുന്നുവെന്ന് ട്വിറ്ററിനറിയാം

ന്യൂയോര്‍ക്കിലെ കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാരാണ് ട്വിറ്ററിലെ 2.4 മില്യന്‍ ഉപയോക്താക്കളെ അടിസ്ഥാനമാക്കി ലോകത്തിന്റെ സ്വഭാവം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരാളുടെ 400 ട്വീറ്റുകളാണ് ഇതിനായി ശാസ്ത്രജ്ഞര്‍ പഠിച്ചത്. ഫെബ്രുവരി 2008 മുതല്‍ ജാനുവരി 2010 വരെയുള്ള രണ്ടു വര്‍ഷക്കാലത്തെ ഗവേഷണത്തിനൊടുവിലാണ് ശാസ്ത്രജ്ഞര്‍ ജേര്‍ണല്‍ ഓഫ് സയന്‍സില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
140 ക്യാരക്ടറുകളില്‍ പോസ്റ്റ് ചെയ്യുന്ന കാര്യം ഒരാളുടെ മാനസികനിലയിലുണ്ടാകുന്ന മാറ്റങ്ങളെ എടുത്തു കാട്ടുന്നുവെന്നാണ് ഈ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തം. ഇതുമാത്രമല്ല, ആളുകളുടെ സാമ്പത്തിക നില, വിദ്യാഭ്യാസം, നിറം തുടങ്ങിയവയും ശാസ്ത്രജ്ഞര്‍ ഈ ട്വിറ്റര്‍ പഠനത്തിലൂടെ കണ്ടെത്തിക്കഴിഞ്ഞു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ലോകജനത കൂടുതല്‍ സന്തോഷവാന്‍മാരായി കാണപ്പെടുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.












Click it and Unblock the Notifications