കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂഡി റേറ്റിങില്‍ സ്റ്റേറ്റ് ബാങ്കിന് തിരിച്ചടി

Google Oneindia Malayalam News

SBI
അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡി ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റേറ്റിങ് കുറച്ചു.

മൂലധനം ഉപയോഗപ്പെടുത്തുന്നതില്‍ ബാങ്കിനുള്ള പരിമിതിയാണ് റേറ്റിങ് കുറയ്ക്കാന്‍ കാരണമെന്ന് ഏജന്‍സി അറിയിച്ചു. ബാങ്ക് ഫിനാന്‍ഷ്യല്‍ സ്‌ട്രെങ്ത് റേറ്റിങ് സി മൈനസില്‍ നിന്നും ഡി പ്ലസിലേക്കാണ് മാറിയത്.

അതേ സമയം രാജ്യത്തെ സ്വകാര്യബാങ്കുകളായ ഐസിഐസിഐയും എച്ച്ഡിഎഫ്‌സിയും ആക്‌സിസ് ബാങ്കും സി ഗ്രേഡിലാണുള്ളത്. നിശ്ചല ആസ്തികളുടെ മൂല്യം കൂടുതലായിരിക്കുകയും അതേ സമയം അവയുടെ കാര്യത്തില്‍ ബാങ്കിന് വ്യക്തമായ തീരുമാനമില്ലാത്തതുമാണ് റേറ്റിങില്‍ തിരിച്ചടിയായത്.

റേറ്റിങ് ഏജന്‍സിയുടെ നിലപാട് എസ്ബിഐയുടെ ആസ്തികളുടെ കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാറിനെ നിര്‍ബന്ധിതരാക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

English summary
Moody's, the international rating agency has cut the rating of India's largest and nationalized bank, State Bank of India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X