പെണ്‍വാണിഭം: നടിയടക്കം 6 പേരെ രക്ഷപ്പെടുത്തി

ശാന്തി ലക്ഷ്മണ്‍ ഗിരി (20), സിത്താര ഋഷിറാം(36) എന്നിവരാണ് സംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത ലോഡ്ജ് മാനേജര്‍ ഗോവിന്ദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിന്റെ നേതാവായ അജയ് പട്ടേല്‍ എന്നയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
സംഘത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിയ്ക്കപ്പെട്ട് ആറ് പേരില്‍ മൂന്ന് സ്ത്രീകള്‍ ബിരുദധാരികളാണ്. മറ്റുള്ളവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം ലഭിച്ചവരാണെന്ന് പൊലീസ് അറിയിച്ചു. ഇതിലൊരു പെണ്‍കുട്ടി ഒട്ടേറെ ഭോജ്പുരി സീരിയലുകളിലും പരസ്യമോഡലുമായി അഭിനയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
സംഘത്തിന്റെ പിടിയിലകപ്പെട്ടവരെല്ലാം നഗരത്തില്‍ ജോലിയന്വേഷിച്ച് എത്തിയവരാണ്. ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍വാണിഭസംഘം സ്ത്രീകളെ കുടുക്കിയത്. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ അടച്ചുപൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടവരാണ് ഇവരെല്ലാം. കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ വേശ്യവൃത്തിയിലേര്‍പ്പെടുന്നുണ്ടെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications