കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍വാണിഭം: നടിയടക്കം 6 പേരെ രക്ഷപ്പെടുത്തി

  • By Ajith Babu
Google Oneindia Malayalam News

Flesh Trade
പുനെ: പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍ നിന്നും ഭോജ്പുരി നടിയടക്കം ആറ് സ്ത്രീകളെ പുനെ പൊലീസ് രക്ഷപ്പെടുത്തി. പുനെയിലെ ലോനി കാല്‍ബോര്‍ പ്രദേശത്തെ ലോഡ്ജില്‍ നടത്തിയ റെയ്ഡിലാണ് പെണ്‍വാണിഭസംഘം കുടുങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ടഅറസ്റ്റിലാവരില്‍ രണ്ട് പേര്‍ പെണ്‍വാണിഭസംഘത്തിന്റെ ഏജന്റുമാരും ഒരാള്‍ ലോഡ്ജ് മാനേജരുമാണെന്ന് പൊലീസ് അറിയിച്ചു.

ശാന്തി ലക്ഷ്മണ്‍ ഗിരി (20), സിത്താര ഋഷിറാം(36) എന്നിവരാണ് സംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുകൊടുത്ത ലോഡ്ജ് മാനേജര്‍ ഗോവിന്ദിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിന്റെ നേതാവായ അജയ് പട്ടേല്‍ എന്നയാള്‍ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

സംഘത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിയ്ക്കപ്പെട്ട് ആറ് പേരില്‍ മൂന്ന് സ്ത്രീകള്‍ ബിരുദധാരികളാണ്. മറ്റുള്ളവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം ലഭിച്ചവരാണെന്ന് പൊലീസ് അറിയിച്ചു. ഇതിലൊരു പെണ്‍കുട്ടി ഒട്ടേറെ ഭോജ്പുരി സീരിയലുകളിലും പരസ്യമോഡലുമായി അഭിനയിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഘത്തിന്റെ പിടിയിലകപ്പെട്ടവരെല്ലാം നഗരത്തില്‍ ജോലിയന്വേഷിച്ച് എത്തിയവരാണ്. ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പെണ്‍വാണിഭസംഘം സ്ത്രീകളെ കുടുക്കിയത്. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ അടച്ചുപൂട്ടിയതോടെ ജോലി നഷ്ടപ്പെട്ടവരാണ് ഇവരെല്ലാം. കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ വേശ്യവൃത്തിയിലേര്‍പ്പെടുന്നുണ്ടെന്നും ഇവര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.

English summary
A Bhojpuri model-actor was among six women rescued from the flesh trade by the Pune Rural police following a raid on a lodge in Loni Kalbhor on Sunday evening. The police arrested three people. Two of the arrested peopel were agents and the third was the lodge manager.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X