തേനി: ശനിദോഷം മാറാനായി കേന്ദ്രആഭ്യന്തരമന്ത്രി പി ചിദംബരം ക്ഷേത്രദര്‍ശനം നടത്തി. തമിഴ്‌നാട്ടിലെ പ്രശസ്തമായ ശനീശ്വരക്ഷേത്രത്തിലാണ് ചിദംബരം പ്രാര്‍ഥനകള്‍ നടത്തിയത്. തേക്കടിയില്‍ മൂന്ന് ദിവസത്തെ വിശ്രമത്തിന് ശേഷമുള്ള മടക്കയാത്രയിലാണ് തേനി ജില്ലയിലെ കുച്ചന്നൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ ചിദംബരം എത്തിയത്.
കുടുംബസമേതം ദര്‍ശനം നടത്തിയ കേന്ദ്രമന്ത്രി 20 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷം മധുരയിലേക്ക് മടങ്ങി. ശനിയാഴ്ച ഉച്ചയോടെ തേക്കടിയില്‍ എത്തിയ പി. ചിദംബരം തിങ്കളാാഴ്ച രണ്ടുമണിയോടെയാണ് മടങ്ങിയത്.
ശനിയാഴ്ച രാവിലെ കുമളി ടൌണില്‍ ഷോപ്പിങ്ങിന് ഇറങ്ങിയതല്ലാതെ മറ്റ് പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. മരുമകള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പമായിരുന്നു ചിദംബരത്തിന്റെ കുമളിയിലെ കറക്കം. അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തിക്കും ഒപ്പമുണ്ടായിരുന്നു.
Taking time off his busy schedule, Union Home Minister P Chidambaram is in Thekkady hill resort in Kerala with his family on a two-day vacation. While returning to Delhi he visited the famous Shani Deva temple at Theni district,