അഹമ്മദ് നഗര്‍: മഹാത്മ ഗാന്ധിയോടു തന്നെ ഉപമിക്കരുതെന്ന് അണ്ണാ ഹസാരെ. പേരിനു മുന്നില്‍ മഹാത്മ എന്നു ചേര്‍ക്കാനുള്ള ജന്മദേശമായ റലേഗാവ് സിദ്ധിയിലെ ഗ്രാമസഭയുടെ തീരുമാനം തള്ളിക്കൊണ്ടാണ് ഹസാരെ ഇക്കാര്യം വ്യക്തമാക്കിയത്.
മഹാന്‍മാരായ ഗാന്ധിയുടെയും ഫൂലെയുടെയും അംബേദ്ക്കറുടെയും കാല്‍പ്പാട് പിന്തുടരാന്‍ ശ്രമിയ്ക്കുന്ന സാധാരണ ഇന്ത്യക്കാരനാണു താന്‍. സ്വയം ഉയര്‍ത്തപ്പെടുന്നതിന് ജനങ്ങള്‍ ഇത്തരം മഹാത്മാക്കളുടെ മൂല്യങ്ങളെ പിന്തുടണം. പദ്മാവതി ക്ഷേത്രത്തിനു സമീപം ഗാന്ധി പ്രതിമ അനാവരണം ചെയ്യുകയായിരുന്നു ഹസാരെ.
ഗാന്ധി ജയന്തി ദിനത്തിലാണ് അഴിമതിക്കെതിരെ യുദ്ധം നയിച്ച് പ്രശസ്തനായ പുത്രന് മഹാത്മ പദവി നല്‍കാന്‍ റലേഗാവ് ഗ്രാമസഭ പ്രമേയം പാസാക്കിയത്.
Deprecating any comparisons with Mahatma Gandhi, anti-graft campaigner Anna Hazare has rejected a resolution passed by the Gram Sabha of his native Ralegan Siddhi village conferring on him the title 'Mahatma'