സഹോദരിയെ കളിയാക്കിയ യുവാവിനെ കൊന്നു
ജംഷഡ്പൂര്‍: സഹോദരിയെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്ത യുവാവിനെ സഹോദരന്‍ വെടിവെച്ചുകൊന്നു. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്.
ജാര്‍ഖണ്ഡിലെ രെയ്മറ ഗ്രാമത്തില്‍ കഴിഞ്ഞ രാത്രിയാണ് സംഭവം. ജെഎംഎം പ്രവര്‍ത്തകനായ ധനഞ്ജയ് സിങ് സര്‍ദാര്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ബാസുദേവ് സിങ് ധനഞ്ജയുടെ സുഹൃത്തുകൂടിയാണ്. ഇയാള്‍ പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.
സഹോദരിയെ അപമാനിക്കാന്‍ ധനഞ്ജയ് ശ്രമിച്ചതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നും സഹോദരിയോടുള്ള ഇയാളുടെ പെരുമാറ്റത്തിനെതിരെ നേരത്തേ മുന്നറിയിപ്പ് നല്‍കിയതാണെന്നും ബാസുദേവ് സിങ് പോലീസിനോട് പറഞ്ഞു.
ധനഞ്ജയും ബാസുദേവും അയല്‍ക്കാരാണ്. ബാസുദേവിന്റെ പതിനേഴുകാരിയായ സഹോദരിയെ ധനഞ്ജയ് ഇതിന് മുന്പും ശല്യപ്പെടുത്തിയിട്ടുണ്ടത്രേ. ഇതിനെ എതിര്‍ത്ത ബാസുദേവിനെ ധനഞ്ജയ് ഏതാനും നാള്‍മുന്പ് മര്‍ദ്ദിയ്ക്കുകയും ചെയ്തിട്ടുണ്ടത്രേ. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി ധനഞ്ജയുടെ വീടിന് സമീപത്ത് ഒളിച്ചിരുന്ന് ബാസുദേവ് അയാള്‍ക്കുനേരെ പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.












Click it and Unblock the Notifications