കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയത്തിന് ബ്രേക്ക്; പ്രണബിന് പൂജാരിവേഷം

  • By Lakshmi
Google Oneindia Malayalam News

Pranab conductin pooja
മിരിടി(ബംഗാള്‍): കേന്ദ്രത്തിലെ തിരക്കുകളും തലവേദനകളും മാറ്റിവച്ച് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പൂജാരിയായി. ബംഗാളിലെ മിരിടിയിലുള്ള കുടുംബവീട്ടിലം പൂജകള്‍ക്കാണ് പ്രണബ് പൂജാരിയായി നേതൃത്വം നല്‍കിയത്.

ദുര്‍ഗാപൂജയുടെ ഭാഗമായി നടത്തുന്ന മഹാസപ്തമി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന ആഘോഷങ്ങളിലാണ് പ്രണബ് കാര്‍മ്മികനായത്. കാല്‍നടയായി കൂയെ നദിയുടെ കനാലില്‍ എത്തി സ്‌നാനം ചെയ്തശേഷമാണ് എഴുപത്തേഴുകാരനായ മന്ത്രി കുടുംബാംഗങ്ങള്‍ക്കൊപ്പം പൂജ നടത്തിയത്.

നാലു ദിവസം നീളുന്ന ദുര്‍ഗാപൂജ ദിനങ്ങളില്‍ മുഖര്‍ജി കുടുംബവീട്ടില്‍ തങ്ങും. പത്‌നി സുബ്‌റ മുഖര്‍ജിയും പുത്രന്‍ അഭിജിത് മുഖര്‍ജി എംഎല്‍എയും അദ്ദേഹത്തോടൊപ്പമുണ്ട്.

ദുര്‍ഗാപൂജയ്ക്ക് തറവാട്ടിലെത്തുന്ന തന്റെ പതിവ് ചുരുക്കം ചില വര്‍ഷങ്ങളിലേ മുടങ്ങിയിട്ടുള്ളുവെന്ന് മുഖര്‍ജി പറഞ്ഞു. ഓരോ വര്‍ഷവും ദുര്‍ഗാപൂജയുടെ ഭാഗമായി നടക്കുന്ന ഉത്സവങ്ങള്‍ സ്വന്തം ഗ്രാമമായ മിരിടിയിലെ പൂജകളുടെ മുഖ്യകാര്‍മ്മികന്‍ പ്രണബാണ്. പ്രണബിന്റെ മുത്തച്ഛനായ ജാങ്കലേശ്വര്‍ മുഖര്‍ജിയാണ് ഈ രീതി തുടങ്ങിവച്ചത്.

117 വര്‍ഷം മുമ്പ് തുടങ്ങിയ ആചാരം മുടക്കമൊന്നും കൂടാതെ ഇത്തപ്പോള്‍ പ്രണബാണ് നടത്തിക്കൊണ്ടുപോകുന്നത്. 1995ല്‍ ഇന്ത്യയ്ക്ക് വേണ്ടി യുഎന്‍ പൊതുസഭയെ പ്രതിനിധാനം ചെയ്തപ്പോഴും മറ്റുമൂന്നുതവണ ചില രാഷ്ട്രീയ കാരണങ്ങളാലും പ്രണബിന് ഇവിടെ എത്താന്‍ കഴിഞ്ഞിരുന്നില്ല. പൂര്‍ണസുരക്ഷാക്രമീകരങ്ങളോടെയാണ് കേന്ദ്രമന്ത്രിയുടെ പൂജകള്‍ പുരോഗമിക്കുന്നത്.

English summary
Union Finance Minister Pranab Mukherjee today stepped into the role of a priest to conduct traditional rituals of ‘Mahasaptami’, the first day of Durga puja, at his ancestral house in Miriti village of Birbhum district,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X