കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തൂറ്റ് കവര്‍ച്ച: 7 പേര്‍ പിടിയില്‍

  • By Nisha Bose
Google Oneindia Malayalam News

Muthoottu
തിരുപ്പൂര്‍: തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ നിന്ന് പണവും ആഭരണവും കവര്‍ന്ന സംഘത്തിലെ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈറോഡ് സ്വദേശികളായ ഷെയ്ക്ക് അബ്ദുള്ള(28), കാര്‍ത്തിക്(27), ഗുണശേഖരന്‍(38) തിരുനല്‍വേലി സ്വദേശികളായ മണികണ്ഠന്‍(29), സുരേഷ്(27), ജി കുമാര്‍(28) വെങ്കിടേഷ്(27) എന്നിവരാണ് പോലീസിന്റെ വലയിലായത്. ഇവരില്‍ നിന്ന് 1381 പവന്‍ സ്വര്‍ണ്ണവും നാല്‍പ്പത്തിഅയ്യായിരം രൂപയും പോലീസ് കണ്ടെടുത്തു.

സപ്തംബര്‍ 24നാണ് തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ ജീവനക്കാരെ കെട്ടിയിട്ട് വന്‍ കവര്‍ച്ച നടത്തിയത്. 3489 പവന്‍ സ്വര്‍ണ്ണവും 2.36 ലക്ഷം രൂപയുമാണ് കവര്‍ന്നത്. വളരെ ആസൂത്രിതമായായിരുന്നു ഏഴംഗസംഘം കവര്‍ച്ച നടത്തിയത്. തിരുപ്പൂര്‍ കങ്കയം റോഡിലെ പത്മിനി ഗാര്‍ഡനിലുള്ള ശാഖയില്‍ എത്തിയ സംഘം ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തൂപ്പുകാരിയേയും രണ്ടു ജീവനക്കാരികളേയും വായമൂടിക്കെട്ടി കസേരയില്‍ ബന്ധിച്ചു.

മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലേയ്ക്ക് ഈ സമയത്ത് ആരും കടന്നു വരാതിരിയ്ക്കാന്‍ സംഘത്തിലെ രണ്ടു പേര്‍ ശ്രദ്ധിച്ചു. വരുന്നവരെയെല്ലാം മുകളില്‍ മീറ്റിംങ് നടക്കുകയാണെന്നും പിന്നീട് വന്നാല്‍ മതിയെന്നും പറഞ്ഞ് ഇവര്‍ പിരിച്ചു വിട്ടു.ഡി.എസ്.പി. രാജാറാമിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പതിനഞ്ചംഗ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

English summary
The investigations into the robbery at Muthoot Mini Financiers (P) Limited appears to have reached a conclusion, with the police saying that seven persons have been taken into custody and the stolen jewellery recovered. A seven-member gang was involved in the robbery on September 24, in which jewellery weighing 1,381 sovereigns was reported stolen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X