ആറുവയസ്സുകാരനെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍
മുംബൈ: ആറുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ പോലിസ് പിടികൂടി. മുംബൈയിലെ വാള്‍കേശ്വര്‍ മാനവ് മന്ദിര്‍ സ്‌കൂളിലെ ശിവാജി തവാഡെയാണ് അറസ്റ്റിലായത്.
കുട്ടിയെ ബാത്‌റൂമില്‍ കൂട്ടികൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ഓടുന്ന ബസ്സിനടിയിലേക്ക് വലിച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
സ്‌കൂളില്‍ പോവുന്നതിന് കുട്ടി കാര്യമായ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ തുടങ്ങി. ഏറെ നിര്‍ബന്ധിച്ചതിനുശേഷം ആറാം ക്ലാസ്സില്‍ പഠിക്കുന്ന മറ്റൊരു കുട്ടി ഉപദ്രവിക്കുന്നുവെന്ന പരാതിയാണ് പറഞ്ഞത്. ഇങ്ങനെ പറയുന്നതിന് അധ്യാപകന്‍ തന്നെയാണ് നിര്‍ബന്ധിച്ചത്.
പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ടി ആര്‍കെ വര്‍മയുടെ നിര്‍ദ്ദേശപ്രകാരം അധ്യാപകനായ ഹിരണ്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയെ പുറത്താക്കി. എന്നാല്‍ അപ്പോഴും എല്ലാവരുടെയും മനസ്സില്‍ ഒരു സംശയം ബാക്കിയുണ്ടായിരുന്നു. പതിനൊന്നു വയസ്സുമാത്രം പ്രായമുള്ള കുട്ടിക്ക് ഇങ്ങനെ പെരുമാറാന്‍ സാധിക്കുമോയെന്ന കാര്യം. വാസ്തവത്തില്‍ അന്വേഷണം നടത്തിയ അധ്യാപകന്‍ ശിവാജിക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു.
എന്നാല്‍ കുളിപ്പിക്കുന്ന സമയത്ത് കുട്ടിയുടെ പിന്‍ഭാഗത്ത് നിന്ന് രക്തം ഒലിയ്ക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ കാര്യം തിരക്കി. കരഞ്ഞുകൊണ്ട് കുട്ടി അധ്യാപകന്റെ പീഡന കഥ പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും കുറ്റക്കാരനായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്‌കൂള്‍ സ്വീകരിക്കുന്നത്.












Click it and Unblock the Notifications