റോഡ് യാത്ര വേണ്ടേ വേണ്ട: അഴിക്കോട്

കാഞ്ഞങ്ങാട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട്ടേയ്ക്ക് റോഡ് മാര്‍ഗ്ഗം സഞ്ചരിക്കേണ്ടി വന്നതാണ് ഇങ്ങനെ പറയാന്‍ മാഷിനെ പ്രേരിപ്പിച്ചത്. ഒന്നരമണിക്കൂര്‍ വൈകിയാണ് കോഴിക്കോടുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ മാഷെത്തിയത്.
ഒരു നരകയാത്ര കഴിഞ്ഞാണ് താന്‍ എത്തിയതെന്നായിരുന്നു മാഷിന്റെ ആദ്യ പ്രതികരണം.കൂട്ടത്തില്‍ കാട്ടിലൂടെ പോകുന്നതാണ് റോഡിലൂടെ പോകുന്നതിലും നല്ലതെന്ന് ഒരു കമന്റും. ഈ ദുരിതയാത്രയെ നേരിടാനുളള കരുത്ത് തന്റെ ശരീരത്തിനുണ്ടായി എന്നത് അത്ഭുതകരമാണെന്നും മാഷ് പറഞ്ഞു.
കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ സര്‍ക്കാര്‍ കോടതിയില്‍ നിന്നും നിരന്തര വിമര്‍ശനമേറ്റു വാങ്ങുന്നതിനിടെയാണ് അഴീക്കോടിന്റെ വിമര്‍ശനം. അടുത്തിടെ റോഡ് ഉണ്ടായ മിക്ക റോഡ് അപകടങ്ങളിലും റോഡിന്റെ ശോചനീയാവസ്ഥയാണ് വില്ലനായതെന്ന് തെളിഞ്ഞിരുന്നു.












Click it and Unblock the Notifications