ഫോണ്‍വിളി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്

നിയമസഭാ സമ്മേളനം പിരിഞ്ഞതിനു ശേഷം നിയമസഭാ മന്ദിരത്തിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവില്‍ കഴിയുമ്പോള്‍ ബാലകൃഷ്ണപിള്ള ഉമ്മന്‍ ചാണ്ടിയോടു നേരിട്ടു ഫോണില്‍ സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിക്കുന്നത് മുഖ്യമന്ത്രിയെ വിളിക്കുന്നതിന് സമമാണ്- വിഎസ് പറഞ്ഞു.
ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി രക്ഷപെടാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. ഇത് വിശ്വാസ വഞ്ചനയാണ്. ഇത്തരം വൈകൃതങ്ങള്‍ ഒരു ജനതയ്ക്കും പൊറുക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഔദ്യോഗിക കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നവരാണ് സെക്രട്ടറിമാര്‍. - വിഎസ് പറഞ്ഞു.
വാളകം സ്‌കൂളിലെ അധ്യാപകനെ ആക്രമിച്ചതു സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വാളകം കേസില്‍ ശരിയായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഗണേഷ് കുമാറിന്റെ പിന്തുണയില്ലെങ്കില്‍ ഭരണം നഷ്ടമാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഭയം. മുഖ്യമന്ത്രി സഭയില്‍ മൗനം പാലിക്കുന്നതിന്റെ കാരണം ഇതാണ്- അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications