കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി നിരാഹാരസമരത്തില്‍ നിന്നു പിന്മാറി

  • By Lakshmi
Google Oneindia Malayalam News

Suresh Gopi
തിരുവനന്തപുരം: ടാഗോര്‍ തിയേറ്ററിന്റെ നവീകരണക്കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാട്ടുന്നുവെന്ന് ആരോപിച്ച് നടന്‍ സുരേഷ് ഗോപി പ്രഖ്യാപിച്ച നിരാഹാര സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയേത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

അതേസമയം ടാഗോര്‍ തിയേറ്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ യോഗം ് വിളിക്കാന്‍ തീരുമാനമായിട്ടുണ്ട്.

ടാഗോര്‍ തിയേറ്റര്‍ വെറും തിയേറ്റര്‍ കോംപ്ലക്‌സ് എന്ന നിലയില്‍ മാത്രം നിലനിര്‍ത്തിയാല്‍ പോരെന്നായിരുന്നു സുരേഷ്‌ഗോപി ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തുള്ളവര്‍ക്കും വലതുപക്ഷത്തുള്ളവര്‍ക്കും താല്പര്യമുണ്ട്. എന്നാല്‍ ചില തല്പരകക്ഷികള്‍ ഇതിന് തടസ്സം നില്‍ക്കുകയാണെന്നും സുരേഷ്‌ഗോപി പറഞ്ഞിരുന്നത്.

അവര്‍ക്കെതിരെയാണ് സമരമെന്നുപറഞ്ഞുകൊണ്ടാണ് ഒക്ടോബര്‍ നാലിന് സൂചനാ നിരാഹാരസമരം നടത്തുമെന്ന് സുരേഷ് പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ താന്‍ അനിശ്ചിതകാല ഉപവാസം ആരംഭിക്കുമെന്നും താരം മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനിടെ ടാഗോര്‍ തീയേറ്റിന്റെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എം നന്ദകുമാര്‍ അറിയിച്ചിട്ടുണ്ട്. ഒന്നും രണ്ടും ഘട്ട ജോലികളാണ് തുടങ്ങിയിട്ടുള്ളത്. കെടിഡിഎഫ്‌സിയാണ് പണി ഏറ്റെടുത്തിട്ടുള്ളത്.

ഒന്‍പത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്ക് ആറുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ മികച്ച വിവിധോദ്ദ്യേശ്യ വേദിയായി ടാഗോര്‍ തീയേറ്ററിനെ മാറ്റുകയാണ് ലക്ഷ്യം.

English summary
Actor Suresh Gopi withdrew the hunger strike which was he announced against the attitude of state and central government authorities, alleging that they have gobbled up the project of 50 crores cinema complex at the Tagore Theatre premises in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X