വാളകം അക്രമം: അന്വേഷണം ഇഴയുന്നു

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൊട്ടാരക്കരയിലെത്തിയ ഐജി പദ്മകുമാര്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടെന്ന് പ്രസ്താവിച്ചെങ്കിലും അന്വേഷണത്തില്‍ നിര്‍ണായകമായ നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി വാളകം ആര്‍.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകരെയും ജീവനക്കാരെയും ചോദ്യംചെയ്യുന്ന പതിവ് പ്രത്യേക അന്വേഷണസംഘം ഇപ്പോഴും തുടരുകയാണ്. എന്നാലിതൊന്നും കേസിനെ സഹായിക്കുമെന്ന തരത്തിലുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ ഉയര്‍ന്ന് ആരോപണങ്ങൡ പലതും അടിസ്ഥാനരഹിതമാണെന്നും പറയപ്പെടുന്നു. പരസ്ത്രീ ബന്ധവും പണമിടപാടുമെല്ലാം അന്വേഷണം വഴിതെറ്റിയ്ക്കാനുള്ള ശ്രമങ്ങളായാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications