പിള്ളയ്‌ക്കെതിരെ അധ്യാപകന്റെ മൊഴി

ബാലകൃഷ്ണ പിളളയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നുവെന്നാണ് മൊഴിയില്‍ അധ്യാപകന്‍ പറഞ്ഞിരിക്കുന്നത്. താന്‍ സ്വന്തം കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. പ്രതികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്നും അധ്യാപകന്‍ മൊഴിയില്‍ പറയുന്നു. ഓര്‍മ്മ വരുമ്പോള്‍ എല്ലാം തുറന്നു പറയാമെന്നാണ് അധ്യാപകന്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിലമേല്‍ പോയിട്ടില്ലെന്ന് അധ്യാപകന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അധ്യാപകന്‍ വാളകം വിട്ടെങ്ങും പോയിട്ടില്ലെന്ന് മൊഴി നല്‍കിയതോടെ അന്വേഷണ സംഘം ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്‌തേക്കും. അധ്യാപകനെ ആക്രമിച്ചതിന് പിന്നില്‍ തീവ്രവാദ സംഘടനയാണോ എന്ന കാര്യം പോലീസ് പരിശോധിച്ച് വരികയാണ്. അധ്യാപകന്റേയും ജോത്സ്യന്റേയും പരസ്പര വിരുദ്ധമായ മൊഴികള്‍ അന്വേഷണ പുരോഗതിയെ മോശമായി ബാധിച്ചിട്ടുണ്ട്.












Click it and Unblock the Notifications