ഫാഷന്‍ ഷോയിലെ മുലക്കണ്ണു വസ്ത്രം വിവാദത്തില്‍

പശുക്കളുടേതും യാക്കുകളുടേതുമായി മൂവായിരത്തോളം മുലക്കണ്ണുകള്‍ അറുത്തെടുത്താണ് വസ്ത്രമുണ്ടാക്കിയിരിക്കുന്നത്. ഫാഷന് വേണ്ടി ഇത്തരത്തിലൊരു ക്രൂരത കാണിച്ച റേച്ചലിനോട് ഇതേക്രൂരത തിരിച്ചുകാണിക്കണമെന്നാണ് മൃഗസ്‌നേഹികള്‍ പറയുന്നത്.
ലണ്ടന്‍ ഫാഷന്‍ വീക്കില്‍ 'നിപ്പിളോകാലിപ്‌സെ' എന്ന പേരിലാണ് റേച്ചല്‍ വിവാദ വസ്ത്രം അവതരിപ്പിച്ചത്. മുലക്കണ്ണിനു തൊട്ട് മുകളിലുളള മാംസപാളി ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ബ്രായും ഇതിനൊപ്പം ഉണ്ടായിരുന്നു.
മുലക്കണ്‍ വസ്ത്രം ധരിച്ചെത്തിയ മോഡലിന് നേരെ ജനക്കൂട്ടം ആക്രോശിച്ച് എത്തിയത്രെ. പ്രതിഷേധം കൂടിയതോടെ അധികനേരം റാംപില്‍ നില്‍ക്കാതെ മോഡലിന് പോകേണ്ടിവന്നു.
മൃഗങ്ങള്‍ക്ക് നേരെയുള്ള കൊടും ക്രൂരതയാണിതെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും മൃഗസ്‌നേഹികള്‍ പറഞ്ഞുകഴിഞ്ഞു. എന്നാല്‍ തന്റെ വസ്ത്രം മൃഗങ്ങളെ കുറിച്ചുളള കരുതല്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് റേച്ചല്‍ ഫ്രീരെ അഭിപ്രായപ്പെടുന്നത്.
മാംസത്തിനായി കൊന്ന മൃഗങ്ങളില്‍ നിന്നാണ് മുലക്കണ്ണുകള്‍ ശേഖരിച്ചതെന്നും അറവുശാലകള്‍ പുറം തള്ളുന്ന മാലിന്യമാണ് താന്‍ വസ്ത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്നുമാണ്. തുകല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെങ്കില്‍ തന്റെ നിപ്പിള്‍ വസ്ത്രത്തിന് എന്താണ് പ്രശ്‌നമെന്നാണ് റേച്ചല്‍ ചോദിക്കുന്നത്.












Click it and Unblock the Notifications