വെള്ളമടിക്കാരെ ഫേസ്‍ബുക്ക് കുടുക്കും

ഡോക്ടര്‍ മെഗാന്‍ മൊറേനൊയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. ഫേസ്‍ബുക്കില്‍ മദ്യവുമായി ബന്ധമുള്ള ചിത്രങ്ങളും ടെക്‌സ്റ്റുകളും അമിതമായി പോസ്റ്റ് ചെയ്യുന്നവര്‍ ഉണ്ട്. ഇവര്‍ തീര്‍ച്ചയായും അമിതമായി മദ്യം ഉപയോഗിക്കുന്നവരായിരിക്കും. വേറെ ഒരു കൂട്ടര്‍ ഉണ്ട്. മദ്യവുമായി ബന്ധമുള്ള എല്ലാ പോസ്റ്റുകളില്‍ നിന്നും ഇത്തരക്കാര്‍ ഒളിച്ചോടും. ഇവരും മദ്യത്തിനടിമകളായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
224 കൗമാരക്കാരുടെ ഫേസ്‍ബുക്ക് പേജുകള്‍ പഠിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. സ്‌കൂള്‍ അധികൃതര്‍ക്ക് മദ്യത്തിനടിമകളായ കുട്ടികളെ കണ്ടെത്തി നേര്‍വഴിയ്ക്കു നടത്താന്‍ തങ്ങളുടെ കണ്ടുപിടുത്തം സഹായകരമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്തായാലും വീട്ടുകാര്‍ അറിയാതെ വെള്ളമടിയ്ക്കുകയും പുറമേ നല്ല പിള്ള ചമയുകയും ചെയ്യുന്നവര്‍ക്ക് ഈ കണ്ടുപിടുത്തം ഒരു പാരയാകുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications