ജനീവയില്‍ ഷാരൂഖിന്റെ പേരില്‍ തട്ടിപ്പ്

സംസാരത്തിന് ശേഷം അയാള്‍ ഷാരൂഖിനെ അനുകരിച്ച് ചില നൃത്തച്ചുവടുകള്‍ കാണിയ്ക്കും. ഉടന്‍ തന്നെ അയാളുടെ ചില കൂട്ടുകാരും നൃത്തത്തില്‍ പങ്കെടുക്കാനെത്തും. ഇവരെല്ലാവരും ചേര്‍ന്ന് ഒരു ചെറിയ ജനക്കൂട്ടം തന്നെ ഉണ്ടാകും. ഇതെല്ലാം കണ്ട് നിങ്ങള്‍ രസിച്ചു നില്‍ക്കുമ്പോള്‍ നിങ്ങളറിയാതെ തന്നെ നിങ്ങളുടെ പേഴ്‌സും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവര്‍ അടിച്ചുമാറ്റിയിട്ടുണ്ടാവും. നൃത്തം അവസാനിച്ച് എല്ലാവരും പിരിഞ്ഞു പോകുന്നതോടെ നിങ്ങള്‍ പാപ്പരായിട്ടുണ്ടാവുമെന്ന് ചുരുക്കം.
ജനീവയിലെത്തുന്ന കുടിയേറ്റക്കാരാണ് ഇത്തരം മോഷണങ്ങള്‍ക്കു പിന്നിലെന്ന് നഗരത്തിലെ ഒരു ടൂര്‍ ഓഫീസര്‍ പറഞ്ഞു. ഇന്ത്യക്കാരെ പെട്ടന്ന് തിരിച്ചറിയാന്‍ പറ്റുന്നതിനാലണത്രേ മോഷണത്തിനായി ഇവര്‍ ഇവിടനിന്നുളളവരെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ വലയില്‍ നിന്ന് രക്ഷപെടാന്‍ വിനോദസഞ്ചാരികള്‍ സൂക്ഷിയ്ക്കണമെന്നും ഇയാള്‍ പറയുന്നു.












Click it and Unblock the Notifications