കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനീവയില്‍ ഷാരൂഖിന്റെ പേരില്‍ തട്ടിപ്പ്

  • By Nisha Bose
Google Oneindia Malayalam News

Sharukh
ജനീവ: സ്വിറ്റ്‌സര്‍ലാന്‍ഡിലേയ്ക്ക് വിനോദയാത്ര പോകുന്ന ഇന്ത്യക്കാരേ ജാഗ്രതൈ, ഷാരൂഖ് ഖാന്റെ പേരില്‍ നിങ്ങള്‍ പറ്റിയ്ക്കപ്പെട്ടേക്കാം. നിങ്ങള്‍ ജനീവയെന്ന സുന്ദരനഗരത്തിന്റെ ഭംഗി ആസ്വദിച്ചു നടക്കുമ്പോഴായിരിക്കും ഒരാള്‍ വന്ന് നമസ്‌തേ പറയുക. തങ്ങളുടെ നാടിനെ അറിയുന്ന ഒരാള്‍ ഇവിടെയുമുണ്ടല്ലോ എന്ന് കരുതി അത്ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ അതാ അയാള്‍ ഷാരൂഖ് ഖാനെ കുറിച്ച് സംസാരിച്ചു തുടങ്ങുന്നു.

സംസാരത്തിന് ശേഷം അയാള്‍ ഷാരൂഖിനെ അനുകരിച്ച് ചില നൃത്തച്ചുവടുകള്‍ കാണിയ്ക്കും. ഉടന്‍ തന്നെ അയാളുടെ ചില കൂട്ടുകാരും നൃത്തത്തില്‍ പങ്കെടുക്കാനെത്തും. ഇവരെല്ലാവരും ചേര്‍ന്ന് ഒരു ചെറിയ ജനക്കൂട്ടം തന്നെ ഉണ്ടാകും. ഇതെല്ലാം കണ്ട് നിങ്ങള്‍ രസിച്ചു നില്‍ക്കുമ്പോള്‍ നിങ്ങളറിയാതെ തന്നെ നിങ്ങളുടെ പേഴ്‌സും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇവര്‍ അടിച്ചുമാറ്റിയിട്ടുണ്ടാവും. നൃത്തം അവസാനിച്ച് എല്ലാവരും പിരിഞ്ഞു പോകുന്നതോടെ നിങ്ങള്‍ പാപ്പരായിട്ടുണ്ടാവുമെന്ന് ചുരുക്കം.

ജനീവയിലെത്തുന്ന കുടിയേറ്റക്കാരാണ് ഇത്തരം മോഷണങ്ങള്‍ക്കു പിന്നിലെന്ന് നഗരത്തിലെ ഒരു ടൂര്‍ ഓഫീസര്‍ പറഞ്ഞു. ഇന്ത്യക്കാരെ പെട്ടന്ന് തിരിച്ചറിയാന്‍ പറ്റുന്നതിനാലണത്രേ മോഷണത്തിനായി ഇവര്‍ ഇവിടനിന്നുളളവരെ തിരഞ്ഞെടുക്കുന്നത്. ഇവരുടെ വലയില്‍ നിന്ന് രക്ഷപെടാന്‍ വിനോദസഞ്ചാരികള്‍ സൂക്ഷിയ്ക്കണമെന്നും ഇയാള്‍ പറയുന്നു.

English summary
Indians visiting the picturesque Swiss city of Geneva beware of any person who greets you with a 'Namaste' or 'Shahrukh' as he can be a pickpocket.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X