മറ്റൊരു ഉപഗ്രഹം കൂടി ഭൂമിയിലേക്ക് വീഴുന്നു

യുഎആര്‍എസ് ഉപഗ്രഹത്തെക്കാള്‍ ചെറുതാണ് ജര്‍മന്‍ ഉപഗ്രഹമെങ്കിലും യുഎആര്‍എസിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ ഭൂമിയിലെത്താന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹം ആരുടെയെങ്കിലും ദേഹത്തുവീഴാനുള്ള സാധ്യത രണ്ടായിരത്തില്‍ ഒന്ന് എന്നാണ് ജര്‍മന്‍ ബഹിരാകാശ ഏജന്‍സി കണക്കാക്കുന്നത്. 3200ല്‍ ഒന്ന് എന്ന സാധ്യതയാണ് യുഎആര്‍എസ് ഉപഗ്രഹത്തിന് ഉണ്ടായിരുന്നത്. റോസാറ്റിന്റെ 30 ഭാഗങ്ങള്‍ ഭൂമിയില്‍ പതിയ്ക്കുമെന്നാണ് ജര്‍മന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്ക്. ഇതില്‍ വലിയ കണ്ണാടിക്കഷ്ണങ്ങളും ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്.
രണ്ടര ടണ്ണുള്ള 'റോസാറ്റ് 1990ലാണ് വിക്ഷേപിച്ചത്. 1998ല്‍ പ്രവര്‍ത്തന രഹിതമായി. അന്നു മുതല്‍ ഇത് ഭൂമിയോട് അടുത്തടുത്ത് വരികയായിരുന്നു. ഇത് എന്ന്, എവിടെ വീഴുമെന്ന് പ്രവചിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ വീഴുന്നതിന്റെ ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കു മുന്‍പേ ഇതു പറയാന്‍ കഴിയൂവെന്നും ഗവേഷകര്‍ വ്യക്തമാക്കി.












Click it and Unblock the Notifications