സൊമാലിയയില്‍ ചാവേറാക്രമണം, 55 മരണം

സര്‍ക്കാര്‍ ഓഫിസ് സമുച്ചയത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മുസ്‌ലിം തീവ്രവാദ സംഘടനയായ അല്‍ ശബാബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
മൊഗാദിഷു ആംബുലന്‍സ് സര്‍വീസ് നല്‍കുന്ന സൂചനയനുസരിച്ച് 65 പേരുടെ മൃതദേഹങ്ങള്‍ ഇതിനകം കണ്ടെടുത്തിട്ടുണ്ട്. 55ഓളം പേരുടെ പരിക്ക് ഗുരുതരമാണ്. ചില ശരീരങ്ങള്‍ ഇപ്പോള്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് കാണാനാവുന്നുണ്ട്-റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അല്‍ക്വയ്ദയുമായി നേരിട്ടു ബന്ധമുള്ള അല്‍ശബാബാണ് രാജ്യത്തിന്റെ തെക്കന്‍ മേഖലയും മധ്യമേഖലയും നിയന്ത്രിക്കുന്നത്.












Click it and Unblock the Notifications